തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ വ്യത്യസ്തമായൊരു കാഴ്ചയ്ക്കാണ് മാധ്യമങ്ങൾ സാക്ഷ്യം വഹിച്ചത്. പതിവായി ഉപയോഗിക്കാറുള്ള കണ്ണട
ധരിക്കാതെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളെ കാണാൻ എത്തിയത്. ഇതുമായി ബന്ധപ്പെട്ട
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കണ്ണിന് തിമിരത്തിന് ചികിത്സ തേടിയിരുന്നതായും, അതിനുശേഷം വായിക്കാൻ യാതൊരുവിധ ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോൾ ഇനി കണ്ണട ഉപയോഗിക്കേണ്ടതില്ലെന്ന് നിർദ്ദേശം ലഭിച്ചതായും, അതുകൊണ്ടാണ് ഇപ്പോൾ കണ്ണട
ഒഴിവാക്കിയതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ നടപടികൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ തമ്മിൽ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തത് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് പിണറായി വിജയൻ ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ടവർക്കിടയിൽ പോലും വിഷയത്തിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുകയാണ്.
നിപയെ കേരളം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്നും, തങ്ങൾ പ്രതിപക്ഷത്തിരുന്ന കാലത്ത് നിപയെ രാഷ്ട്രീയ ആയുധമാക്കിയിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിപ ബാധിച്ച കാലത്ത് മന്ത്രിമാർ നേരിട്ട് മേഖലയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
എന്നാൽ ഇന്ന് അത്തരമൊരു ജാഗ്രത കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിപ കൺട്രോൾ റൂം എന്നത് ജനപ്രതിനിധികൾ അകന്നു നിൽക്കേണ്ട
സ്ഥലമല്ലെന്നും, ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിപയുടെ അതീവ ഗൗരവകരമായ സാഹചര്യത്തിൽ ഡിഎച്ച്എസിനെ മാറ്റിയ നടപടിയെയും പിണറായി വിജയൻ വിമർശിച്ചു.
ഇത് ഗൗരവകരമല്ലാത്ത നടപടിയാണെന്നും, ഇത്തരം മാറ്റങ്ങൾ സാധാരണ നിലയിൽ നടക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിസ്റ്റത്തോട് നിസ്സഹകരണം കാണിച്ചതിനാലാണ് നടപടിയെടുത്തതെന്ന് മന്ത്രി അവകാശപ്പെടുമ്പോൾ, സിസ്റ്റം നടപ്പാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ മന്ത്രിയും വകുപ്പും വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

