നെടുമ്പാശേരിയിൽ കെഎസ്ആർടിസി ഏർപ്പെടുത്തിയ വനിതകൾക്കുള്ള സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ച് വ്യത്യസ്തമായ പ്രതിഷേധവുമായി ബസ് ഉടമ രംഗത്ത്. മാഞ്ഞാലി- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ എന്ന ബസിലാണ് നാളെ വിചിത്രമായ പ്രതിഷേധം നടക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി പുരുഷ യാത്രക്കാർക്ക് ഒരു ദിവസം മുഴുവൻ സൗജന്യയാത്ര അനുവദിക്കും. കൂടാതെ, സ്വകാര്യ ബസുകളെ കൈവിടാതെ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്യും.
വട്ടപ്പറമ്പ് സ്വദേശിയായ ബസ് ഉടമ ബി.ഒ. ഡേവിസ് ആണ് ഈ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
രാവിലെ 6.30 മുതൽ രാത്രി 8 മണി വരെയുള്ള ഏഴ് ട്രിപ്പുകളിലായിരിക്കും പുരുഷന്മാർക്ക് ഈ സൗജന്യയാത്ര ലഭ്യമാവുക. കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ മേഖലയിൽ ബസ് സർവീസ് നടത്തിവരികയാണ് ബി.ഒ.
ഡേവിസ്. താൻ സർവീസ് നടത്തുന്ന റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി ബസുകൾക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്നും, നിലവിൽ യാത്രക്കാരിൽ ഭൂരിഭാഗവും വനിതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസി സൗജന്യയാത്ര പദ്ധതി നടപ്പിലാക്കുന്നതോടെ സ്ഥിരം യാത്രക്കാരായ വനിതകളെ പൂർണമായും നഷ്ടപ്പെടുമെന്ന ആശങ്കയാണ് ബസ് ഉടമ പങ്കുവെക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

