ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു. തോട്ടക്കര പൂളക്കാപറമ്പ് സ്വദേശികളായ ദീപക് – രശ്മി ദമ്പതികളുടെ മക്കളായ മൂന്ന് വയസ്സുകാരി ദെൻവിക, ആറ് വയസ്സുകാരൻ റിഥിൻ രാജ് എന്നിവർക്കാണ് പരിക്കേറ്റത്.
വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് നായ കുട്ടികളെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ കുട്ടികൾക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകളും ചികിത്സയും നൽകിവരികയാണ്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച ഇതേ പ്രദേശത്ത് ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കുട്ടികൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

