തളിപ്പറമ്പ് മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ അളവിൽ രാസലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി സി.
അബ്ദുൽ ഫത്താഹ് (19), ചെറുക്കള സ്വദേശി എം.പി. നിഹാല്‍ (18) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
രാത്രികാല പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയത്. ഇവരിൽ നിന്ന് 66.224 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ജില്ലയിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തിയിരുന്ന ഇവർ, പിന്നീട് മൊത്തവിതരണക്കാരായി പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നുവെന്നും എക്സൈസ് വ്യക്തമാക്കി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

