ആലപ്പുഴയെയും ചങ്ങനാശേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന എസി റോഡ് ഇപ്പോൾ യാത്രക്കാർക്ക് വേറിട്ടൊരു അനുഭവമായി മാറുകയാണ്. പാതയോരങ്ങളിൽ തണലൊരുക്കുന്ന ഞാവൽ മരങ്ങളിൽ പഴങ്ങൾ പാകമായി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കുന്നത്.
നാട്ടിൻപുറങ്ങളിൽ നിന്നും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഞാവൽമരങ്ങൾ റോഡരികിൽ സമൃദ്ധമായി കായ്ച്ചു നിൽക്കുന്നത് പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന കാഴ്ചയാണ്. പ്രായഭേദമന്യേ നിരവധിയാളുകളാണ് ഞാവൽ പഴങ്ങൾ ശേഖരിക്കാൻ എസി റോഡിലെത്തുന്നത്.
റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ട് മരക്കൊമ്പുകൾ താഴ്ത്തിയും വീണുകിടക്കുന്ന പഴങ്ങൾ പെറുക്കിയെടുത്തും ആളുകൾ ഈ മധുരം ആസ്വദിക്കുന്നു. റോഡിലെ ഒന്നാം പാലത്തിന് സമീപമുള്ള ഭാഗങ്ങളിലാണ് ഞാവൽ മരങ്ങൾ കൂടുതൽ ഫലസമൃദ്ധമായി നിൽക്കുന്നത്.
അതേസമയം, പഴങ്ങൾ ശേഖരിക്കുന്നതിനായി റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ യാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

