ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ലളിതവും വ്യക്തിഗതവുമാക്കുന്നതിനായി ആമസോൺ പുതിയ സേവനമായ ‘അലക്സ ഫോർ ഷോപ്പിംഗ്’ (Alexa for Shopping) പ്രഖ്യാപിച്ചു. റൂഫസ് (Rufus), അലക്സ പ്ലസ് (Alexa+) എന്നിവയെ സംയോജിപ്പിച്ചാണ് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ “ഏറ്റവും മികച്ചതും വ്യക്തിഗതമാക്കിയതുമായ ഷോപ്പിംഗ് എഐ അസിസ്റ്റന്റ്” എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ആമസോൺ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാകുന്ന ഈ സേവനം, ഉപഭോക്താക്കളുടെ മുൻകാല ഷോപ്പിംഗ് ചരിത്രവും അലക്സ ഉപയോഗിച്ചുള്ള സംഭാഷണങ്ങളും വിശകലനം ചെയ്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ സഹായിക്കുന്നു.
“What you share with Alexa on your Echo and other Alexa-enabled devices informs your shopping experience on Amazon, and your conversations, browsing, and purchases on Amazon make Alexa more helpful across all your experiences, including on Amazon.com,” എന്ന് കമ്പനി വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ കണ്ടെത്താനും അവ തമ്മിൽ താരതമ്യം ചെയ്യാനും ശുപാർശകൾ നൽകാനും വില നിരീക്ഷിക്കാനും ഈ സംവിധാനം സഹായിക്കുന്നു.
കൂടാതെ, നിശ്ചിത വിലയിൽ സാധനങ്ങൾ വാങ്ങാനും കാർട്ട് മാനേജ് ചെയ്യാനും ഇത് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. മുൻപ് ഇക്കോ (Echo) ഉപകരണങ്ങളുമായി നടത്തിയ സംഭാഷണങ്ങളുടെ തുടർച്ച ആമസോൺ ആപ്പിലും ലഭ്യമാകും എന്നതാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത.
ഉദാഹരണമായി, സ്കൂൾ പ്രോജക്റ്റുകൾക്കായി ആവശ്യമായ സാധനങ്ങൾ കണ്ടെത്താനും, ഗൃഹോപകരണങ്ങളിലെ തകരാറുകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ തേടാനും ഈ എഐ അസിസ്റ്റന്റ് സഹായിക്കും. ഇക്കോ ഷോ (Echo Show) സ്മാർട്ട് ഡിസ്പ്ലേകളിൽ പൂർണ്ണമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിലൂടെ ശബ്ദത്തിലൂടെയോ സ്പർശനത്തിലൂടെയോ ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാനും തിരയാനും സാധിക്കും.
വരും ആഴ്ചകളിൽ അമേരിക്കയിലെ മുഴുവൻ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

