കോഴിക്കോട്: കോഴിക്കോട് നാരങ്ങാതോട് പതങ്കയത്തെ സ്വകാര്യ മിനി ജലവൈദ്യുതി പദ്ധതിയുടെ ഡാം സൈറ്റില്‍ പുലിയുടെ സാമ്യമുള്ള ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തി. സ്ഥിരീകരണത്തിനായി വനം വകുപ്പ് പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു.
പുലര്‍ച്ചെ നാലരയോടെ ഡാം സൈറ്റിലെ സിസിടിവിയിലാണ് പുലിയുടേതിന് സമാനമായ ജന്തുവിന്റെ രൂപം പതിഞ്ഞത്. ജീവനക്കാര്‍ നേരിട്ട് കണ്ടതായും വനം വകുപ്പിന് മൊഴി നല്കി.
തുടര്‍ന്നാണ് സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

