കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. വിപണിയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവിലാണ് വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസവും രണ്ട് തവണയായി സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരുന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 280 രൂപയുടെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഇതിന് ആനുപാതികമായി ഗ്രാമിന് 35 രൂപയും കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി നിരക്ക് പ്രകാരം ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 1,09,480 രൂപ നല്‍കേണ്ടി വരും.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന നടക്കുന്നത് 13,685 രൂപ എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണവിലയില്‍ ആകെ 1280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
ഇതോടെ രണ്ട് ദിവസത്തിനിടെ ആകെ 1560 രൂപയാണ് കുറഞ്ഞത്. യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി നിര്‍ത്തുമെന്ന പ്രതീക്ഷകളുമാണ് സ്വര്‍ണവിലയിലെ ഈ ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും വലിയ തോതിലുള്ള സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ സ്വാഭാവികമായും കേരളത്തിലെ വിപണിയിലും പ്രതിഫലിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

