സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്നും ഭാഗിക നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. വൈകുന്നേരം 6.15 മുതല്‍ രാത്രി 12.45 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത പ്രതിസന്ധിയും, ഗ്രിഡ് ഫ്രീക്വന്‍സി ആശങ്കജനകമാംവിധം കുറയുന്ന സാഹചര്യവും നിലവിലുണ്ട്. ഈ ഘടകങ്ങളാണ് അടിയന്തരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട
സാഹചര്യം സൃഷ്ടിക്കുന്നത്. എല്‍നിനോ പ്രതിഭാസത്തിന്റെ ഫലമായുണ്ടായ മഴക്കുറവും, അന്തരീക്ഷ താപനില സാധാരണയിലും ഉയർന്ന നിലയിൽ തുടരുന്നതും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ചരിത്രപരമായ ഉയരത്തിൽ തുടരാൻ കാരണമായിട്ടുണ്ടെന്ന് കെഎസ്ഇബി വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

