തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സർക്കാർ അടിയന്തര ചർച്ചയ്ക്ക് കളമൊരുക്കുന്നു. കരാർ കമ്പനിയുടെ പ്രതിനിധികളുമായും വിവിധ തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചർച്ച നടത്തും.
വരുന്ന പതിനേഴാം തീയതി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രഖ്യാപനം. എന്നാൽ സംസ്ഥാനത്ത് സമരം അനുവദിക്കാൻ സാധിക്കില്ലെന്നും രോഗികളുടെ ജീവൻവെച്ച് പന്താടാൻ ആരെയും അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
ഇക്കാര്യം സർക്കാർ കർശനമായി ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാരണവശാലും സമരം അനുവദിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

