തെന്നിന്ത്യന്‍ താരം കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ പുതിയ ചിത്രമാണ് ‘സര്‍ദാര്‍ 2’. 2022-ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സര്‍ദാറിന്റെ’ രണ്ടാം ഭാഗമാണിത്.
ആദ്യ ഭാഗം ഒരുക്കിയ പി.എസ്. മിശ്രന്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
എന്നാല്‍ രചയിതാക്കളുടെ നിരയില്‍ മാറ്റങ്ങളുണ്ട്. പി.എസ്.
മിശ്രന്റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി സംവിധായകന് രത്ന കുമാറും ആശമീര അയ്യപ്പനും വിഗ്നേഷ് മുനിയാണ്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്.
റിലീസ് ചെയ്ത് ആഗോളതലത്തില്‍ 14.25 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ‘സര്‍ദാര്‍’ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ആദ്യ ഭാഗത്തില്‍ നിന്നും ചിത്രത്തില്‍ തുടരുന്ന മറ്റൊരാള്‍ നടി രജിഷ വിജയന് ആണ്. പ്രമുഖ താരം എസ്.ജെ.
സൂര്യ ചിത്രത്തിലെത്തുന്നത് രണ്ടാം ഭാഗത്തിന് വലിയ ആവേശം പകരുന്നുണ്ട്. കൂടാതെ ആഷിക രംഗനാഥ്, മാളവിക മോഹനന്, യോഗി ബാബു, വി.ടി.വി.
ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ.എ.കെ. സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും മാറ്റങ്ങളുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി.വി.
പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍, സീക്വലിന്റെ സംഗീത സംവിധായകന് സാം സി.എസ്. ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന് നമ്പ്യാര്‍, കലാസംവിധാനം എം.എസ്.പി.
മാധവന്, എ.പി. പാല്‍പാണ്ടി എന്നിവരാണ്.
ജോര്‍ജ് സി. വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ് കുമാറും ഐ.വി.
എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഇഷാന് സക്സേനയും ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

