വർധിച്ചുവരുന്ന വിദ്യാഭ്യാസ, ജീവിതച്ചെലവുകൾക്കെതിരെ യൂറോപ്പിലുടനീളം പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി തുടർച്ചയായ മൂന്നാം വാരാന്ത്യത്തിലും വിവിധ നഗരങ്ങളിൽ ലക്ഷക്കണക്കിനു ചെറുപ്പക്കാരാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
അക്രമ സംഭവങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും 70,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. പാരിസ് നഗരത്തിൽ നടന്ന പ്രതിഷേധറാലി നഗരത്തിനു പുറത്തേക്കു വഴിതിരിച്ചുവിടുകയുണ്ടായി.
ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യമെങ്ങും മൂന്നുലക്ഷത്തിലേറെപ്പേരാണ് പ്രകടനങ്ങളിൽ പങ്കെടുത്തത്. ജീവിതച്ചെലവുകളിലെ അനിയന്ത്രിതമായ വർധനവിനെതിരെ ജർമനിയിലും ഇറ്റലിയിലും ഇന്നലെ പ്രതിഷേധറാലികൾ അരങ്ങേറി.
‘ജെൻ സീ റേയ്ഗൽട്ട്’ എന്ന യുവജനസംഘടനയുടെ നേതൃത്വത്തിലാണ് ഫ്രാങ്ക്ഫുർട്ട്, ബർലിൻ, മ്യൂണിച്ച് അടക്കം ജർമനിയിലെ 30 നഗരങ്ങളിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധറാലി സംഘടിപ്പിച്ചത്. ഇതിനുപുറമേ ഇറ്റലിയിലെ വിവിധ നഗരങ്ങളിലും സമാനമായ റാലികൾ നടന്നു.
ഇന്നലത്തെ റാലികളിലേറെയും സമാധാനപരമായാണ് പൂർത്തിയായതെങ്കിലും, കഴിഞ്ഞമാസം 17നും 24നും ഫ്രാൻസിൽ നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടയിൽ വ്യാപകമായ കൊള്ളയും തീവയ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

