തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് പുറമെ വൈദ്യുതി പ്രതിസന്ധിയും തുടരുന്നതോടെ ജനജീവിതം ദുരിതത്തിൽ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കെഎസ്ഇബിയും വൈദ്യുതി വകുപ്പും.
പവർ എക്സ്ചേഞ്ചിൽ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം 5400 മെഗാ വാട്ട് കടന്നതോടെ നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്.
ഈ മാസം 30 വരെ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

