വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് ഇന്ത്യയിലെത്തിക്കും.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായാണ് വിമാനം മുംബൈയിൽ എത്തുന്നത്.
ഇതിൽ കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരും ഉൾപ്പെടുന്നു. മരിച്ചവരുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിയറ്റ്നാം എയർലൈൻസ് വിമാനം VN ഇന്ന് വൈകുന്നേരം 6 മണിയോടെ വിയറ്റ്നാമിൽ നിന്ന് യാത്ര തിരിക്കും.
തുടർന്ന് രാത്രി 9.35-ഓടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. മുംബൈയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ നോർക്കയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രമീകരണങ്ങളിലൂടെ കേരളത്തിലേക്ക് തുടർന്ന് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

