മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം സീക്രട്ട് ഓഫ് കലിംഗയുടെ ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഒരു മിസ്റ്ററി ഹൊറർ കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്.
നവാഗതനായ സനീഷ് ഉണ്ണികൃഷ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്ന ഒരു കോളേജ് കാമ്പസിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്.
ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്നാണ് നിർമ്മാണം. ജൂൺ 18-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ആശ്രിത് സന്തോഷ് (ഛായാഗ്രഹണം), അശ്വന്ത് രവീന്ദ്രൻ (എഡിറ്റിംഗ്), ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ (സംഗീതം & ബി.ജി.എം) എന്നിവർ പ്രവർത്തിക്കുന്നു. കൂടാതെ അഖിൽ റോയ് (ആർട്ട്), ജെ.പി മണക്കാട് (പ്രൊഡക്ഷൻ കൺട്രോളർ), അമൽ ചന്ദ്രൻ (മേക്കപ്പ്), ഖാലിദ് അബൂബക്കർ (കോസ്റ്റ്യൂംസ്), സുബിൻ ജോസഫ് (സൗണ്ട് ഡിസൈൻ), ബിനൂപ് എസ് ദേവൻ (മിക്സിംഗ്), ഗോകുൽ ശ്രീകണ്ഠൻ (അഡീഷണൽ സോംഗ്), അഖിൽ പരപ്പനങ്ങാടി (എ.ഐ സൂപ്പർവൈസർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അമിതാബ് പണിക്കർ, ആബേൽ കൗസ്തുഭം. ഡി.ഐ: സുജിത് സദാശിവൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒപ്പ്ര, ഡിസൈൻസ്: ആദിൻ ഒല്ലൂർ, പി.ആർ.ഒ: പി.ശിവപ്രസാദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

