നിപ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ, ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ കടുത്ത ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുന്നു. പാലക്കാട് ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയെ ജില്ലാ മെഡിക്കൽ ഓഫീസർ (DMO) പൂർണ്ണമായും തള്ളിക്കളഞ്ഞത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
സംസ്ഥാന ആരോഗ്യവകുപ്പ് ഔദ്യോഗികമായി നടത്തിയ പ്രഖ്യാപനം വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ബന്ധപ്പെട്ട
വ്യക്തികളുടെ കോളറ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് പാലക്കാട് DMO സ്ഥിരീകരിച്ചു. വയറിളക്കവും ഛർദിലുമായി പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ട് രോഗികളിലാണ് കോളറ ലക്ഷണങ്ങൾ സംശയിക്കപ്പെട്ടത്.
തുടർന്ന് ഇവരുടെ സ്രവങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗബാധ സംശയിക്കപ്പെട്ട
സാഹചര്യത്തിൽ ഔദ്യോഗിക തലത്തിൽ വിവരം കൈമാറിയെങ്കിലും, അന്തിമ പരിശോധനാഫലങ്ങൾ വന്നപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഈ വ്യത്യസ്ത നിലപാടുകൾ പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

