സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് നടന്നുവരുന്ന പ്രതിരോധ നടപടികൾ കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കെ എം ഷാജി അറിയിച്ചു.
എല്ലാ കാര്യങ്ങളും അതീവ കാര്യക്ഷമമാണെന്ന് അവകാശപ്പെടുന്നില്ലെന്നും, എവിടെയെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സർക്കാർ ചുമതലയേറ്റ് കാര്യങ്ങൾ പഠിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. പദ്ധതിയെ സംബന്ധിച്ച നിലപാടുകളിൽ മാറ്റമില്ലെന്നും, ഇതിനെ നേരത്തെ എതിർത്തിരുന്ന അതേ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, മുൻപ് എൽഡിഎഫ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പുവെക്കുകയും കരാർ അംഗീകരിക്കുകയും ചെയ്തിരുന്നുവെന്നും, അതിൽ നിന്ന് പിന്മാറിയെന്ന് പറയുന്നത് വസ്തുതാപരമല്ലെന്നും കെ എം ഷാജി പറഞ്ഞു. എൽഡിഎഫ് സർക്കാർ പദ്ധതിക്കായി ഫണ്ട് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

