അയ്മനം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകി പഠനോപകരണ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ‘പ്രൊജക്റ്റ് ഓക്കെ ഡോക്കി’, തെക്കേത്തലയ്ക്കൽ റെഹ്മ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് അയ്മനം, താഴത്തങ്ങാടി പ്രദേശങ്ങളിലെ അർഹരായ കുട്ടികൾക്ക് കുടകളും പഠന സാമഗ്രികളും വിതരണം ചെയ്തത്.
ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുക സമാഹരിച്ചത് അബിൻ മാത്യൂസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ‘പ്രൊജക്റ്റ് ഓക്കെ ഡോക്കി’, തെക്കേത്തലയ്ക്കൽ റെഹ്മ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ഏകോപനത്തോടെയാണ്. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള സുമനസ്സുകളുടെ സഹകരണം ഈ പ്രവർത്തനത്തിന് കരുത്തായി.
ചടങ്ങിൽ അയ്മനം 17-ാം വാർഡ് മെമ്പർ സുനിത അഭിഷേക് അധ്യക്ഷത വഹിച്ചു. താഴത്തങ്ങാടി 42-ാം വാർഡ് കൗൺസിലറും ഇഖ്ബാൽ ലൈബ്രറി സെക്രട്ടറിയുമായ ഉനൈസ് പാലപ്പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
വരും ദിവസങ്ങളിലും കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ‘പ്രോജക്റ്റ് ഓക്കെ ഡോക്കി’ ഫൗണ്ടർ അബിൻ മാത്യൂസ് ഫിലിപ്പും റെഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

