പ്രമുഖ വ്യവസായി ഇലോൺ മസ്ക് നേതൃത്വം നൽകുന്ന സ്പേസ് എക്സ് ഓഹരി വിപണിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത് ചരിത്രനേട്ടത്തോടെ. യുഎസ് ഓഹരി സൂചികയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ, ആദ്യ ദിനം വ്യാപാരം അവസാനിച്ചപ്പോൾ ഓഹരി വിലയിൽ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
150 ഡോളറിൽ വ്യാപാരം ആരംഭിച്ച ഓഹരികൾ 161 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഈ കുതിപ്പിലൂടെ കമ്പനിയുടെ വിപണി മൂല്യം 2.1 ലക്ഷം കോടി ഡോളറായി ഉയർന്നു.
സ്പേസ് എക്സിന്റെ വളർച്ചയും വിപണിയിലെ സ്ഥാനവും 2002-ൽ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യ ലക്ഷ്യമിട്ട് സ്ഥാപിതമായ സ്പേസ് എക്സ്, നിലവിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിലൂടെയാണ് ലാഭം കണ്ടെത്തുന്നത്. ഭാവിയിലെ വരുമാന സാധ്യതകൾ മുൻനിർത്തി 1.77 ലക്ഷം കോടി ഡോളറിന്റെ മൂല്യം കണക്കാക്കിയാണ് കമ്പനി ഐപിഒയിലൂടെ നിക്ഷേപം സമാഹരിച്ചത്.
പൊതുവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വിപണി മൂല്യം കണക്കാക്കുമ്പോൾ ലോകത്തിലെ ആറാം സ്ഥാനമാണ് ഇപ്പോൾ സ്പേസ് എക്സിനുള്ളത്. ടെസ്ല, അറാംകോ തുടങ്ങിയ വൻകിട
കമ്പനികളെ പിന്തള്ളിയാണ് ഈ നേട്ടം. എൻവിഡിയ, ആൽഫബെറ്റ്, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവയാണ് ഇപ്പോൾ സ്പേസ് എക്സിന് മുന്നിലുള്ളത്.
ജീവനക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ സ്പേസ് എക്സിന്റെ ഐപിഒ വിജയം കമ്പനിയിലെ 4400 ജീവനക്കാരെ മില്യനയർമാരാക്കി മാറ്റിയെന്നത് കോർപറേറ്റ് ചരിത്രത്തിലെ തന്നെ സവിശേഷമായ സംഭവമായി വിലയിരുത്തപ്പെടുന്നു. ജീവനക്കാർക്ക് നൽകിയിരുന്ന ഓഹരികളുടെ മൂല്യം കുത്തനെ ഉയർന്നതാണ് ഇതിന് കാരണം.
ഏകദേശം 400 ജീവനക്കാരുടെ ആസ്തി 10 കോടി ഡോളർ കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഹുവാൻ ഹെർണാണ്ടസ് എന്ന ജീവനക്കാരന്റെ വളർച്ച നിക്ഷേപകലോകത്ത് ചർച്ചയാവുകയാണ്.
2015-ൽ മെക്സിക്കോയിൽ നിന്ന് കുടിയേറിയ ഹുവാൻ, മണിക്കൂറിന് 28 ഡോളർ വേതനത്തിൽ സ്പേസ് എക്സിൽ വെൽഡിങ് തൊഴിലാളിയായി ജോലി ആരംഭിച്ച വ്യക്തിയാണ്. ശമ്പളത്തിന് പുറമെ ലഭിച്ച ഓഹരികൾ നിലനിർത്തുകയും കൂടുതൽ ഓഹരികൾ വാങ്ങുകയും ചെയ്ത ഹുവാനിന്റെ പക്കൽ ഇപ്പോൾ 9 ലക്ഷം കോടി ഡോളറിന് തുല്യമായ ഓഹരികളാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

