പെരുവന്താനം മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ അധ്യയന വർഷം പ്രവേശനം നേടിയ ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഉന്നത വിദ്യാരംഭവും വിജ്ഞാന ദീപ പ്രോജ്ജ്വലനവും 17-ാം തീയതി രാവിലെ നടക്കും. ചടങ്ങിന്റെ ഭാഗമായി നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
പുതിയതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പഠനകാലയളവിൽ ആവശ്യമായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കോളേജ് അധികൃതരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നത്.
വിദ്യാർഥികളെയും രക്ഷിതാക്കളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

