കൊൽക്കത്തയിലെ കാളിഘട്ടിലുള്ള തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വസതിയിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ഉദ്യോഗസ്ഥർ വസതിയിലെത്തിയത്.
തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സാഗരിക ഘോഷ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പരിശോധനയുടെ വിശദാംശങ്ങൾ വ്യാജ ഒപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയും സിഐഡി സംഘം അഭിഷേകിൻ്റെ വസതിയിൽ എത്തിയിരുന്നു.
ഇതിനു മുന്നോടിയായി വ്യാഴാഴ്ച കൊൽക്കത്തയിലെ സിഐഡി ആസ്ഥാനത്തുവെച്ച് അഞ്ചുമണിക്കൂറിലേറെ നേരം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്ക് വസതിയിൽ എത്തിയ ഉദ്യോഗസ്ഥർ, പുലർച്ചെ അഞ്ചുമണിയോടെ ദുരന്ത നിവാരണ സംഘത്തെ വരുത്തി വീടിൻ്റെ പൂട്ട് പൊളിക്കുകയായിരുന്നുവെന്ന് സാഗരിക ഘോഷ് എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
തുടർന്ന് ആറരയോടെ ആരംഭിച്ച പരിശോധന 90 മിനിറ്റോളം നീണ്ടുനിന്നു. വീടിൻ്റെ രണ്ടാം നില മുതൽ മട്ടുപ്പാവു വരെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് അവർ അറിയിച്ചു.
രാഷ്ട്രീയ വിമർശനങ്ങൾ നടപടിയെ രാഷ്ട്രീയ പകപോക്കലായും ഭീഷണിയുടെ ഭാഗമായുള്ള മാനസിക പീഡനമായും സാഗരിക ഘോഷ് വിശേഷിപ്പിച്ചു. ബിജെപിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്ത പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുള്ള ‘ഓപ്പറേഷൻ താമര’യുടെ ഭാഗമാണിതെന്ന് അവർ ആരോപിച്ചു.
ഒരു പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്ന ലജ്ജാകരമായ നടപടിയാണിതെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപിയുടെ പ്രതികാരബുദ്ധിയാണ് ഇതിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് എംപി കീർത്തി ആസാദ് പ്രസ്താവനയിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

