കേരളത്തിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീളുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറുന്നതായി നടൻ സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
വോട്ടെണ്ണൽ പൂർത്തിയായി ഒമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കാത്ത സാഹചര്യത്തിൽ, താൻ ലെഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 37 കർമ്മപദ്ധതികൾ അദ്ദേഹം പൊതുജനങ്ങളുമായി പങ്കുവെച്ചു. സംസ്ഥാനത്തെ ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശങ്ങൾ.
മദ്യനിരോധനം, ജയിലുകളിലെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിധി നിജപ്പെടുത്തൽ എന്നിവയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.
പുതിയ സംരംഭകർക്കായി ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കുമെന്നും, നൂറോളം ഓഫീസുകളിൽ നിന്നുള്ള എൻ.ഒ.സി (NOC) നിബന്ധനകൾ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ, മഞ്ചേരി എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും, തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, ഭിക്ഷാടനം നിരോധിക്കുമെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലൈവ് വീഡിയോകൾ ചെയ്യുന്നവർ കർശന നിയന്ത്രണങ്ങൾക്ക് വിധേയരാകണമെന്നും നിർദ്ദേശത്തിലുണ്ട്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സി.സി.ടി.വി ക്യാമറകൾ നിർബന്ധമാക്കുക, വിനോദസഞ്ചാര മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക, കഞ്ചാവ്-ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരാതികൾ നൽകുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കുമെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച അവധി നൽകാനും, പകരം ജോലി സമയം രാവിലെ 9:15 മുതൽ 5:30 വരെയാക്കി ക്രമീകരിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.
അവിവാഹിതരായ 18 വയസ്സ് പൂർത്തിയായ യുവതികൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നൽകുമെന്നും, കെ.എസ്.ആർ.ടി.സി ബസുകളിൽ ശബരിമല തീർഥാടകരിൽ നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനും, പെൻഷൻ ആനുകൂല്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ഇദ്ദേഹം ലക്ഷ്യമിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

