അന്തരിച്ച പ്രമുഖ സംഗീത സംവിധായകൻ ദേവയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് നാലിന് നടക്കും. അദ്ദേഹത്തിന്റെ ജന്മനാടായ റാണിപ്പേട്ട് ജില്ലയിലെ ചക്കരമല്ലൂരിലാണ് അന്തിമ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
മൃതദേഹം പൊതുജനങ്ങൾക്കും ആരാധകർക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി ഉച്ചയ്ക്ക് ഒരു മണി വരെ ചെന്നൈ ടി നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചെന്നൈയിൽ നിന്ന് പ്രത്യേക വിലാപയാത്രയായാണ് ഭൗതികശരീരം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖ വ്യക്തികൾ അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട
സംഗീത ജീവിതത്തിൽ നാല് ഭാഷകളിലായി നാനൂറിലധികം ചലച്ചിത്രങ്ങൾക്കാണ് ദേവ ഈണം പകർന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

