
ചര്‍മ്മ സംരക്ഷണത്തിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. മുഖത്ത് ചുളിവുകള്‍ വരാതിരിക്കാനും ചർമ്മം തൂങ്ങാതിരിക്കാനും ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ബ്ലൂബെറി
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
2. മാതളം
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജൻ ഉല്പാദിപ്പിക്കാനും മുഖത്ത് യുവത്വം നിലനിര്‍ത്താനും സഹായിക്കും.
3. ഡാര്‍ക്ക് ചോക്ലേറ്റ്
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. ഗ്രീന്‍ ടീ
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
5. ബദാം
വിറ്റാമിന്‍ ഇ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്ത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
6. സൂര്യകാന്തി വിത്തുകള്‍
വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
7. തക്കാളി
ലൈക്കോപ്പിനും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്കിന്‍ നന്നാകാന്‍ സഹായിക്കും.
8. ഓറഞ്ച്
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും. അതിനാല്‍ ഓറഞ്ച് കഴിക്കുന്നത് ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി ചര്‍മ്മത്ത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]