കൊല്ലം: തടി ലോറിക്ക് മുകളിലിരുന്നയാൾക്ക് ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റു. പുത്തൂരിലാണ് സംഭവം.
ചെങ്ങന്നൂർ സ്വദേശിയായ 60 വയസ്സുള്ള സന്തോഷിനാണ് ഷോക്കേറ്റത്. മരക്കഷണം കൊണ്ട് വൈദ്യതകമ്പി ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.മണ്ഡപം ജംഗ്ഷന് തൊട്ടുമുന്നിലെ ലൈനാണ് പൊട്ടി വീണത്.
11 കെവി വരെ കടന്നുപോകുന്ന റോഡാണിത്. സന്തോഷിനെ ലൈൻ ഉയർത്തി നൽകാനായി വാഹനത്തിന് മുകളിൽ നിർത്തിയിരിക്കുകയായിരുന്നു.
മരക്കഷ്ണം ഉപയോഗിച്ച് ലൈൻ കമ്പി ഉയർത്താനുള്ള സൌകര്യത്തിനായി സന്തോഷിന്റെ കൈവശം ഒരു ടോർച്ചുമുണ്ടായിരുന്നു. മരക്കഷ്ണം ഉപയോഗിച്ച് ലൈൻ ഉയർത്തുന്നതിനിടെ വൈദ്യുത കമ്പി പൊട്ടി വീണിട്ടും ലോറി മുന്നോട്ട് പോയതിന് പിന്നാലെയാണ് അപകടമുണ്ടായത്.
ഉടൻതന്നെ നാട്ടുകാർ ചേർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടകരമായ രീതിയിൽ ഉയരത്തിൽ തടി കെട്ടിവെച്ചതാണ് അപകടത്തിന് കാരണമായത്. നാട്ടുകാർ ചേർന്ന് ലോറി തടഞ്ഞിട്ടു.
പൊലീസ് എത്തിയ ശേഷമാണ് സന്തോഷിനെ ആശുപത്രിയിലെത്തിക്കാനായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

