കോഴിക്കോട്∙ മാവൂർ റോഡ് പൊതു ശ്മശാനം നവീകരിക്കുന്നതിന് 7 കോടി 20 ലക്ഷം രൂപ ചെലവഴിച്ചിട്ടും 7 ചൂളകളും പ്രവർത്തനരഹിതമായി തുടരുന്നതിൽ പ്രതിഷേധിച്ച് ബിജെപി ധർണ നടത്തി. മൃതദേഹം സംസ്ക്കരിക്കാൻ സാധിക്കാതെ തിരിച്ച് കൊണ്ടു പോകുന്ന സാഹചര്യം അപലപനീയമാണ്.
കോർപ്പറേഷനും അധികൃതരും ശ്ശാനത്തിന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ‘അഴകും ആധുനികതയും ഒരുമിച്ച്’ എന്ന മുദ്രാവാക്ക്യത്തോടെയാണ് ധർണ നടത്തിയത്.
‘സ്മൃതിപഥം’ എന്ന് പേരിട്ട് നിർമിച്ച ശ്മശാനം പ്രവർത്തനരഹിതമാണ്.
14 പരമ്പരാഗത ചൂള ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവർത്തന രഹിതമായ 2 ചൂള മാത്രമാണുള്ളത്. ഇലക്ട്രിക് ചുളകളും പ്രവർത്തിക്കുന്നില്ല.
ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം എന്ന് ബിജെപി കോഴിക്കോട് സിറ്റി ജില്ല അധ്യക്ഷൻ കെ.പി.പ്രകാശ് ബാബു പറഞ്ഞു.
ധർണയിൽ ബിജെപി.
ജില്ലാ ജനറൽ സെക്രട്ടറി എം.സുരേഷ് മുഖ്യ പ്രസംഗം നടത്തി. യുവമോർച്ച ജില്ല അധ്യക്ഷൻ എം.വിജിത്ത് അധ്യക്ഷനായി.
നേതാക്കളായ പ്രവീൺ തളിയിൽ, ശ്യാം പ്രസാദ്, ബിജിത്ത് ചോറോട്ട്, സബിത വിനയ്, മോനിത, യദു.കെ.വി, കെ.സി.രാജൻ, ജിഷഷിജു, നിവിൻ, സൂരജ്, സബിൻ, വിപിൻ ചാത്തമംഗലം, മോനിത, ജിജി, സോമിത, രജിത, വിഷ്ണുപ്രിയ, പ്രിയ, രേഖസാധന സുധീർ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി. മഹിളാമോർച്ച ജില്ല പ്രസിഡന്റ് വിന്ധ്യ സുനിൽ സ്വാഗതവും ഉഷ പ്രകാശ് നന്ദിയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

