മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വൈകുന്നേരം നാലരയ്ക്ക് മുമ്പ് കോടതിയിൽ നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, കോൺഗ്രസിന്റെ അഭിഭാഷക സംഘമാണ് കോടതി കൗണ്ടറിലെത്തി ഹർജി സമർപ്പിച്ചത്.
ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി ഔദ്യോഗികമായി ഫയൽ ചെയ്തത്. എസ്.ഐ.ആർ അടക്കമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ നിലപാടുകളും തീരുമാനങ്ങളും നടപ്പിലാക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് സുപ്രീം കോടതിയിലേക്കുള്ള ഈ നിർണായക നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

