തിരുവനന്തപുരം: ഇടതുവിദ്യാർത്ഥി നേതാക്കൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേരള ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത രീതിയിൽ ഭരണപക്ഷവും പോലീസും ചേർന്ന് സർവകലാശാലയെ ഹോസ്റ്റൽ യുദ്ധക്കളമാക്കിമാറ്റിയെന്ന് വി ജോയ് എംഎൽഎ വ്യക്തമാക്കി.
സംസ്ഥാനത്ത് ഗവൺമെൻറ് സ്പോൺസേർഡ് നരനായാട്ടാണ് അരങ്ങേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിഷ്പക്ഷമായി അന്വേഷണം നടത്തിയാൽ ഇടുപ്പിൽ നിന്ന് ബിയർ കുപ്പി എറിഞ്ഞത് ആരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം ചോദിച്ചു.
സഭയിൽ പ്രതിഷേധമറിയിച്ചുകൊണ്ട് പൊലീസ് ഉപയോഗിച്ച ഒടിഞ്ഞ ലാത്തി വി ജോയ് ഉയർത്തിക്കാട്ടുകയുണ്ടായി. തുടർന്ന് ഈ ലാത്തി വാച്ച് ആൻഡ് വാർഡിന് കൈമാറാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

