മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളടക്കമുള്ളവരെ ബിജെപി– ആർഎസ്എസ് ഗുണ്ടകൾ ആക്രമിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. ആർഎസ്എസ്–ബിജെപി പ്രവർത്തകരും പൊലീസും പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു.
പ്രതിപക്ഷം നടത്തുന്ന ഇടപെടലുകൾ ശരിയാണെന്ന് 50% പൊലീസുകാരും തുറന്നുപറയുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഒരുവശത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർ മറുവശത്തുമാണ് നിലകൊള്ളുന്നത്. ഡൽഹിയെ കേന്ദ്ര സർക്കാർ ഒരു ജയിലാക്കി മാറ്റിയ ശേഷം ഗ്യാനേഷിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
എന്തുകൊണ്ടാണ് ഗ്യാനേഷ് കുമാർ തന്റെ പദവിയിൽ നിന്ന് രാജിവെക്കാത്തതെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എല്ലാവർക്കും അറിയാമെന്നും ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷിനെ വെറുതെ വിടാൻ ഉദ്ദേശമില്ലെന്നും അദ്ദേഹത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അഴിമതിയുടെ രേഖകളും പ്രതിപക്ഷത്തിന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സുപ്രീംകോടതിയിലെത്തി നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

