കേരള ആസൂത്രണ ബോർഡ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് പുതിയ വഴിതിരിവ്. പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് പിഎസ്സി യോഗം ചേരുന്നുണ്ട്. നേരത്തെ ഒന്നാം റാങ്ക് നേടി ഈ തസ്തികയിൽ ജോലി ചെയ്തുവന്നിരുന്ന അരുൺ ജെ.
പ്രതാപിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തലത്തിലേക്ക് കത്ത് നൽകും. പുനഃമൂല്യനിർണയത്തിന് ശേഷമുള്ള പുതിയ റാങ്ക് പട്ടികയിലാണ് ആദ്യം മൂന്നാം റാങ്ക് ഉണ്ടായിരുന്ന ശ്യാം കൃഷ്ണൻ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം, പുതുക്കിയ പട്ടികയിൽ മുൻ ഒന്നാം റാങ്കുകാരനായ അരുൺ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതാണ് ഈ കേസിനും തുടർന്ന് പുനഃമൂല്യനിർണയത്തിനും വഴിയൊരുക്കിയത്.
നിലവിൽ ഈ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ, നിയമന നടപടികളിൽ പൂർണ്ണമായ വ്യക്തതയ്ക്കായി ഹൈക്കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് അധികൃതർ. ഇതിനിടയിൽ, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

