മഹാരാഷ്ട്രയിലെ താനെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും ഒരു നടിയെ പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. വിവിധ ടെലിവിഷൻ സീരിയലുകളിലും ഒടിടി വെബ് സീരീസുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള യുവതിയാണ് മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശക്തമായ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാൻ സാധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ ഛത്തീസ്ഗഡ് സ്വദേശി സോണിയ ഉമർ ഖുറേഷിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

