പത്തനാപുരം: കല്ലടയാറ്റിലെ ഒഴുക്കിൽപെട്ട് പ്ലസ് വു വിദ്യാർത്ഥിയെ കാണാതായി. പത്തനാപുരം നടുക്കുന്ന് സ്വദേശിയായ മുഹമ്മദ് സാഹിൽ (16) നെയാണ് കാണാതായത്.
പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്ലസ് വു വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് സാഹിൽ. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കിഴക്കേഭാഗം തര്യൻ തോപ്പിനു സമീപമുള്ള പൂന്തോട്ടത്തിൽ കടവിൽ എത്തിയതായിരുന്നു വിദ്യാർത്ഥി.
ഇതിനിടയിൽ ആറ്റിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റും പ്രദേശവാസികളും ചേർന്ന് ആറ്റിൽ വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.
പത്തനാപുരം നടുക്കുന്ന് കല്ലാ മുട്ടം പള്ളി കിഴക്കേതിൽ നൗഫലിന്റെയും ജാസിലയുടെയും മകനാണ് മുഹമ്മദ് സാഹിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

