തലസ്ഥാന നഗരിയിൽ നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ കാൽവഴുതി വീണ വ്യക്തിയെ ഫയർഫോഴ്സ് സംഘം നടത്തിയ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. പൂങ്കുളം വട്ടവിള വീട്ടിൽ കാസിമിനെയാണ് (56) അഗ്നിശമന സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ മുൾമുനയിലായ സംഭവം നടന്നത്. 110 അടി ആഴമുള്ള കിണറ്റിലേക്കാണ് കാസിം യാദൃശ്ചികമായി വീണത്.
അപകടവിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. റോപ്പിന്റെയും ഹാർനസിന്റെയും സഹായത്തോടെ ബ്രീത്തിങ് അപ്പാരറ്റസ് (ബിഎ സെറ്റ്) ധരിച്ച് ഉദ്യോഗസ്ഥൻ കിണറ്റിനുള്ളിലേക്ക് ഇറങ്ങി.
തുടർന്ന് പ്രത്യേക നെറ്റിന്റെ സഹായത്തോടെ കാസിമിനെ പരിക്കുകളോടെയാണെങ്കിലും സുരക്ഷിതമായി മുകളിലേക്ക് എത്തിക്കുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഫയർഫോഴ്സിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കിണറ്റിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നത് വലിയൊരു അപകടം ഒഴിവാകാൻ കാരണമായെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

