ഡൽഹി: വിവാദമായ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ സാരമായി ബാധിക്കുമെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കോമ്പറ്റീഷൻ കമ്മീഷനിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
പദ്ധതി മൂലം തങ്ങൾ നേരിടുന്ന കടുത്ത ആശങ്കകൾ ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി സി പി ജോൺനുമായി ഇതിനോടകം നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് വിപണിയിലെ സ്വകാര്യ ബസുകളുടെ മത്സരക്ഷമത പൂർണ്ണമായും തകർത്തുവെന്നാണ് പ്രധാന പരാതി.
ഇത് പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് മാത്രം അന്യായമായ നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യബസുകളില്‍ നിന്ന് വന്‍തോതില്‍ യാത്രക്കാര്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

