ബിസിനസ്സ് ലോകത്തെ വിശ്വസ്ത ബ്രാൻഡ് എന്ന നിലയിൽ നിന്ന് മുന്നോട്ട് പോയി, വർണ്ണാഭമായതും സർഗ്ഗാത്മകതയ്ക്ക് ഊന്നൽ നൽകുന്നതുമായ ഡിവൈസുകളും റോളബിൾ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള നൂതന ആശയങ്ങളും IFA വേദിയിൽ അവതരിപ്പിച്ച് ലെെനോവോ (Lenovo). ഒപ്പം ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി വിശ്വസനീയമായ ഉൽപ്പന്നങ്ങളും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.
ഡെസ്ക്ടോപ്പ് രംഗത്ത് എന്റർപ്രൈസ് കമ്പ്യൂട്ടിംഗിനായി ഹൈബ്രിഡ് AI സാങ്കേതികവിദ്യയാണ് ലെെനോവോ വികസിപ്പിച്ചിരിക്കുന്നത്. മൾട്ടി-ഏജന്റ് വർക്ക്ലോഡുകൾക്കായി നിർമ്മിച്ച ThinkCentre X Ultra ഡെസ്ക്ടോപ്പ്, കോപൈലറ്റ്+ അനുഭവങ്ങളുള്ള സ്നാപ്ഡ്രാഗൺ കരുത്തോടെയുള്ള ThinkBook 14 Gen 9, അതിഭാരം കുറഞ്ഞ ThinkBook 14x Gen 2 എന്നിവയാണ് പുതിയതായി നിരയിലേക്ക് എത്തിയ പ്രധാന ഉൽപ്പന്നങ്ങൾ.
ഇതിനുപുറമെ, ഫാനുകളില്ലാത്ത എയർജെറ്റ്-കൂൾഡ് Project AeroBlade, എക്സ്പാൻഡബിൾ ആയ Project Swan തുടങ്ങിയ ഭാവികാല കൺസെപ്റ്റുകളും കമ്പനി പരിചയപ്പെടുത്തി. ഏജന്റ് എഐ യുഗത്തിനായി നിർമ്മിച്ചതാണ് ThinkCentre X Ultra ഡെസ്ക്ടോപ്പുകൾ എന്ന് ലെെനോവോ വ്യക്തമാക്കുന്നു.
AMD RyzenTM AI Max+ PRO 495 സീരീസ് പ്രൊസസ്സറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഇതിൽ 128GB വരെ യൂനിഫൈഡ് മെമ്മറിയെ പിന്തുണയ്ക്കുന്നു. വലിയ എഐ മോഡലുകൾ പ്രവർത്തിപ്പിക്കാനും വലിയ കോൺടെക്സ്റ്റ് വിൻഡോകളും മൾട്ടി-ഏജന്റ് വർക്ക്ഫ്ലോകളും പിന്തുണയ്ക്കാനുമാണ് ഈ കരുത്ത് ഉപയോഗിക്കുന്നത്.
ThinkCentre X Ultra നവംബറിൽ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന അടിസ്ഥാന വില $3,699 ആണ്. ThinkCentre M75s Gen 6, ThinkCentre M75q Gen 6 എന്നിവയാണ് ഇതിന്റെ മറ്റ് രണ്ട് വകഭേദങ്ങൾ.
ഇതിൽ ThinkCentre M75q Gen 6 ഈ മാസം തന്നെ $1,379 പ്രാരംഭ വിലയിലും, ThinkCentre M75s Gen 6 ഒക്ടോബറിൽ $1,489 പ്രാരംഭ വിലയിലും വിപണിയിലെത്തും. ഡിവൈസിലെ എഐ ആയ ലെെനോവോ കിറ (Lenovo Qira), കോപൈലറ്റ്+ എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ തിങ്ക്ബുക്ക് ശ്രേണി.
ThinkBook 14 Gen 9-ന് 26 മണിക്കൂർ വരെ ബാറ്ററി ബാക്ക്അപ്പ് ലഭിക്കും. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും കനവും വണ്ണവും കുറഞ്ഞ ലാപ്ടോപ്പുകളിൽ ഒന്നായ ThinkBook 14x Gen 2 ലൂണ ഗ്രേ, സെലസ്റ്റിയൽ വൈറ്റ്, മിസ്റ്റിക് വയലറ്റ്, വെയിൽ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ThinkBook 14 Gen 9 ഒക്ടോബറിൽ $1,299 പ്രാരംഭ വിലയിലും, ThinkBook 14x Gen 2 2027 ആദ്യ പാദത്തിൽ $999.99 പ്രാരംഭ വിലയിലും ലഭ്യമാകും. സർഗ്ഗാത്മകത പുലർത്തുന്നവർക്കായി യോഗ (Yoga) ടാബ്ലെറ്റുകളുടെ പുതിയ നിരയും ലെെനോവോ പ്രഖ്യാപിച്ചു.
ഇതുസംബന്ധിച്ച പ്രഖ്യാപനത്തിൽ ലെനോവോ ഇന്റലിജന്റ് ഡിവൈസസ് ഗ്രൂപ്പിലെ ഗ്ലോബൽ ഇന്നൊവേഷൻ സെന്റർ സീനിയർ വൈസ് പ്രസിഡന്റ് ജോൺസൺ ജിയ (Johnson Jia) പറഞ്ഞത് ഇങ്ങനെയാണ്: “Great ideas don’t always happen at a desk, and they don’t always begin with a keyboard.” കീബോർഡിനപ്പുറത്തേക്ക് ചിന്തിച്ച് പെൻ, വോയ്സ്, വിഷൻ, ടച്ച് എന്നിവയിലൂടെ ആശയങ്ങൾ സ്ക്രീനിൽ ജീവസുറ്റതാക്കാൻ യോഗ സീരീസ് സർഗ്ഗാത്മകതയുള്ളവരെ സഹായിക്കുന്നു. നാല് പുതിയ ഡിവൈസുകളാണ് ഈ നിരയിലുള്ളത്.
AI കണ്ടന്റ് ക്രിയേഷനും ഗെയിമിംഗിനുമായി NVIDIA RTX സ്പാർക്ക് ഉൾപ്പെടുത്തിയ പ്രീമിയം ലാപ്ടോപ്പായ Lenovo Yoga Pro 9n (11 ഇഞ്ച്, 15 ഇഞ്ച് വേരിയന്റുകളിൽ), 360 ഡിഗ്രി ഡിസൈനും ഡ്യുവൽ-സർഫേസ് പെൻ ഇൻപുട്ടുമുള്ള കൺവേർട്ടബിളായ Lenovo Yoga 9n 2-in-1 (11 ഇഞ്ച്, 16 ഇഞ്ച് വേരിയന്റുകളിൽ), ഒപ്പം സ്കെച്ചിംഗ്, നോട്ട്-ടേക്കിംഗ്, ഉൽപ്പാദനക്ഷമത, വിനോദം എന്നിവ കൈകാര്യം ചെയ്യുന്ന Lenovo Yoga Tab Plus Gen 2, Lenovo Yoga Tab Gen 2 എന്നിവയാണവ. ലെെനോവോ യോഗ പ്രോ 9എൻ-ന്റെ വിലയും പുറത്തിറങ്ങുന്ന തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
യോഗ ടാബ് പ്ലസ് ജെൻ 2 ഈ മാസം $999.99 പ്രാരംഭ വിലയിലും, യോഗ ടാബ് ജെൻ 2 $729.99 പ്രാരംഭ വിലയിലും ലഭ്യമാകും. വർണ്ണാഭമായതും വിലക്കുറവുള്ളതുമായ ലാപ്ടോപ്പുകളുടെ ട്രെൻഡിൽ ഇടംനേടിക്കൊണ്ടാണ് ഐഡിയപാഡ് വൈബ് (IdeaPad Vibe) അവതരിപ്പിച്ചിരിക്കുന്നത്.
വെറും 2.9 പൗണ്ട് ഭാരമുള്ള ഐഡിയപാഡ് വൈബിന് മുഴുവൻ ദിവസവും നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫുമുണ്ട്. പാന്റോണുമാി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഡ്രീമി വയലറ്റ്, സ്പൈസി ഗോൾഡ്, സെൻ ഗ്രീൻ, ചിൽ ബ്ലൂ, റേഡിയന്റ് കോറൽ, മൂഡി ബ്ലൂ, ലോക്കി ഗ്രേ എന്നീ ഏഴ് നിറങ്ങളിൽ ഇത് ലഭ്യമാണ്.
ക്വാൽകോം കരുത്തോടെയുള്ള 14, 15 ഇഞ്ച് ഐഡിയപാഡ് വൈബ് 2026 നവംബർ മുതൽ $699.99 പ്രാരംഭ വിലയിൽ ലഭ്യമാകും. എഎംഡി റൈസൻ കരുത്തോടെയുള്ള മോഡലുകൾ 2026 ഒക്ടോബർ മുതൽ സമാനമായ വിലയിൽ ലഭ്യമാകും.
ഐഎഫ്എ (IFA) വേദിയിൽ ലെെനോവോ അവതരിപ്പിച്ച തികച്ചും അപ്രതീക്ഷിതമായ രണ്ട് കൺസെപ്റ്റുകളാണ് ഏറോബ്ലേഡും സ്വാനും. അതിവിശിഷ്ടമായി പേരിട്ടിരിക്കുന്ന Project AeroBlade ആണ് ഇതിൽ ആദ്യത്തേത്.
ഫാനുകളില്ലാത്ത ഈ 14 ഇഞ്ച് ലാപ്ടോപ്പിന് വെറും 10 മില്ലീമീറ്റർ കനവും 830 ഗ്രാമിൽ താഴെ ഭാരവുമുണ്ട്. ഫ്രോർ സിസ്റ്റംസുമായി (Frore Systems) സഹകരിച്ച് വികസിപ്പിച്ച ആക്ടീവ് ഫ്ലോ തെർമൽ സൊല്യൂഷനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ലെനോവോ വ്യക്തമാക്കി.
കോഫി ഷോപ്പുകളിലിരുന്ന് ജോലി ചെയ്യുമ്പോൾ ഫാനുകളുടെ ശബ്ദം മറ്റുള്ളവർക്ക് ശല്യമാകാതെ എഐ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ ജീവനക്കാരെയാണ് ഈ ലാപ്ടോപ്പ് ലക്ഷ്യമിടുന്നത്. മൾട്ടിടാസ്കിംഗ്, സൈഡ്-ബൈ-സൈഡ് ഡോക്യുമെന്റ് റിവ്യൂ, പ്രസന്റേഷനുകൾ എന്നിവയ്ക്കായി 17 ഇഞ്ച് 16:9 ഡിസ്പ്ലേയിലേക്ക് വികസിക്കാൻ സാധിക്കുന്ന 14 ഇഞ്ച് ലാപ്ടോപ്പാണ് Project Swan.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

