മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ തബാസും ഖാനെതിരെയാണ് വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയർന്നിരിക്കുന്നത്. 2022-ലെ ആൾക്കൂട്ട
മർദ്ദനക്കേസിൽ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ജഡ്ജിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണവും ഭീഷണികളും ആരംഭിച്ചത്. ജൂൺ 12-നാണ് കേസിൽ നിർണ്ണായകമായ വിധി പ്രസ്താവം നടന്നത്.
കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദ് എന്ന 50കാരനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇവരുടെ മൊഴികളാണ് കേസിൽ നിർണ്ണായകമായത്. കൃത്യം ആൾക്കൂട്ട
മർദ്ദനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ, തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ ജഡ്ജിയുടെ തീരുമാനത്തെ വർഗീയമായി ചിത്രീകരിച്ച് പ്രചാരണം നടത്തി.
കുറ്റകൃത്യത്തിന്റെ ഗൗരവത്തേക്കാൾ ജഡ്ജിയുടെ മതമാണ് വിധിക്ക് പിന്നിലെന്ന് ഇവർ ആരോപിച്ചു. ഇതിനെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ജഡ്ജിക്കെതിരെ അസഭ്യവർഷവും ഭീഷണികളും ശക്തമായി.
പ്രതികളെ കൊണ്ടുപോയ പോലീസ് വാഹനം വിധി പ്രഖ്യാപിച്ച ദിവസം കോടതി വളപ്പിൽ വെച്ച് തടയുന്ന സാഹചര്യമുണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയും ഉയർന്നിട്ടുണ്ട്.
പഞ്ചാബിൽ ജഡ്ജിയുടെ കോലം കത്തിച്ചും പ്രതിഷേധങ്ങൾ നടന്നു. നിലവിൽ തബാസും ഖാന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

