ശബരിമല പാതയിലെ നിലയ്ക്കൽ ദേവസ്വം ബോർഡ് പെട്രോൾ പമ്പ് പരിസരത്ത് പുലിയെ കണ്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പമ്പിന്റെ പരിസരത്ത് എത്തിയ പുലിയുടെ ദൃശ്യങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പകൽ സമയങ്ങളിൽ മാത്രമാണ് ഈ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നത്. പ്രദേശത്ത് രാത്രികാലങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായതിനാൽ, പമ്പിലെ ജീവനക്കാർ നിത്യവും രാവിലെ ജോലിയിൽ പ്രവേശിച്ച ഉടൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാറുണ്ട്.
ഇത്തരത്തിൽ വെള്ളിയാഴ്ച രാവിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പമ്പിന് സമീപം പുലി നടന്നുപോകുന്നതും വിശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ ജീവനക്കാരായ മഹേഷ്, റെജി, ചലഞ്ച് എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടത്. വന്യമൃഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ജീവനക്കാർ ജാഗ്രത പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

