കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്ന ബസ് വിഭാഗങ്ങളുടെ ഔദ്യോഗിക പട്ടിക അധികൃതർ പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഏഴ് പ്രധാന സബ് ക്ലാസുകൾ ഉൾപ്പെടുത്തി വ്യക്തമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജൂൺ 15 മുതൽ സംസ്ഥാനത്തെ വിവിധ റൂട്ടുകളിൽ ഈ ആനുകൂല്യം ലഭ്യമാകും. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ.
യാത്രക്കാരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നതിനായി ‘സീറോ ടിക്കറ്റ്’ സംവിധാനം ഏർപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് പ്രായമോ വരുമാനമോ മാനദണ്ഡമല്ല.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രതിമാസം ഏകദേശം 70 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. ജില്ലാടിസ്ഥാനത്തിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസുകളുടെ എണ്ണം താഴെ പറയുന്നതാണ്:
തിരുവനന്തപുരം: 687
കൊല്ലം: 415
പത്തനംതിട്ട: 150
ആലപ്പുഴ: 227
കോട്ടയം: 162
ഇടുക്കി: 125
എറണാകുളം: 325
തൃശൂർ: 153
പാലക്കാട്: 122
മലപ്പുറം: 98
കോഴിക്കോട്: 156
വയനാട്: 172
കണ്ണൂർ: 205
കാസർകോട്: 128
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

