കാസർകോട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയഞ്ചുകാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിക്കെതിരെ നേരത്തെയും സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.
സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ വച്ച് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായിരുന്നു.
സ്കൂളിൽ വച്ച് പന്ത്രണ്ട് വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ബാഗിൽനിന്ന് ലഭിച്ച മൊബൈൽ ഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പീഡനവിവരം പുറംലോകം അറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

