തിരുവനന്തപുരം: യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടയിൽ കയറ്റം കയറവേ തകരാറിലായ കെഎസ്ആർടിസി ബസ് പിന്നിലേക്ക് ഉരുണ്ടെങ്കിലും ഡ്രൈവറുടെ ധീരമായ ഇടപെടലിൽ വൻ ദുരന്തം വഴിമാറി. പിരപ്പൻകോട് നാഗരുകുഴിക്കു സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് ഈ ആശങ്കാജനകമായ സംഭവമുണ്ടായത്.
വിതുരയിൽ നിന്നു രാവിലെ 6.15ന് സർവീസ് ആരംഭിച്ച പത്തനംതിട്ട ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് യാത്രയ്ക്കിടെ നടുറോഡിൽ കേടായി നിന്നത്.
കയറ്റം കയറുന്നതിനിടെ വാഹനം പണിമുടക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ ഹാൻഡ് ബ്രേക്കിട്ട് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും, പിറകിലേക്ക് ഉരുളാൻ തുടങ്ങിയ ബസ് തടയാൻ അദ്ദേഹം പെട്ടെന്ന് തന്നെ വാഹനം ഓടിക്കുന്ന ഭാഗത്തുനിന്നും ചാടിയിറങ്ങി ടയറിന് അടിയിൽ കല്ലു തിരുകുകയായിരുന്നു.
ഈ സമയത്ത് ബസിന് തൊട്ടുപിന്നിലായി ഒരു ലോറിയും അതിനു പിന്നിലായി മിനി ലോറിയും മറ്റു നിരവധി വാഹനങ്ങളും ഉണ്ടായിരുന്നു. വിതുര ഡിപ്പോയിലെ ഡ്രൈവർ ജിതേന്ദ്ര കുമാർ ആണ് തന്റെ ജീവൻ പോലും അവഗണിച്ച് ഈ അപൂർവ്വ സമയോചിത ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാക്കിയത്.
സംഭവത്തെക്കുറിച്ച് കണ്ടക്ടർ ബി.കെ.രാജേഷ് പ്രതികരിച്ചത് ഇങ്ങനെ: “സംഭവ സമയത്ത് ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നുവെന്നും ഡ്രൈവറുടെ ഇടപെടൽ തുണയായെന്നും” അദ്ദേഹം വ്യക്തമാക്കി. തുടർന്ന് അല്പസമയത്തിനകം വാഹനത്തിന്റെ തകരാർ പരിഹരിച്ച് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

