കൊല്ലം ജില്ലയിലെ പുത്തൂരിൽ മീൻപിടുത്തത്തിനായി സ്ഥാപിച്ച വലയിൽ ആറടിയോളം നീളമുള്ള മൂർഖൻ പാമ്പ് കുടുങ്ങിയ നിലയിൽ കണ്ടെത്തി. ചെറുപൊയ്ക ശ്രീമൂലത്തിൽ ശിവപ്രസാദിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തോട് ചേർന്ന വെള്ളക്കെട്ടിലാണ് സംഭവം നടന്നത്.
മഴക്കാലത്ത് വെള്ളം കയറുമ്പോൾ നീർച്ചാലുകളിൽ നൈലോൺ വല ഉപയോഗിച്ച് നിർമ്മിച്ച കൂടുകൾ സ്ഥാപിച്ച് മീൻ പിടിക്കാറുണ്ട്. ഇത്തരത്തിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പാമ്പ് അകപ്പെട്ടത്.
ഇന്നലെ രാവിലെ വീട്ടുകാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മീനുകൾക്ക് പകരം പാമ്പിനെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം അഗ്നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഒ.എ.ഷഹീർ പാമ്പിനെ വിദഗ്ധമായി പിടികൂടി.
തുടർന്ന് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

