സംസ്ഥാനത്ത് ആധാർ സംബന്ധമായ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (UIDAI)യും ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആധാർ സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു.
കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ
നവജാത ശിശുക്കൾ ഉൾപ്പെടെ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് ലഭ്യമാണ്. ഈ പ്രായപരിധിയിലുള്ള കുട്ടികളുടെ വിരലടയാളം, കൺപോളകളുടെ രേഖ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല.
പകരം, മാതാപിതാക്കളുടെ ആധാർ വിവരങ്ങളുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ അനുവദിക്കുന്നത്. ഇതിനായി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും.
ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ തന്നെ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. നിർബന്ധിത ബയോമെട്രിക് പുതുക്കൽ
കുട്ടികൾക്ക് 5 വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങളായ വിരലടയാളം, കൺപോളകളുടെ രേഖ, ഫോട്ടോ എന്നിവ നിർബന്ധമായും പുതുക്കേണ്ടതുണ്ട്.
5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ഈ നിർബന്ധിത പുതുക്കൽ നടപടികൾ സെപ്റ്റംബർ 2026 വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും തികച്ചും സൗജന്യമായിരിക്കും. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത പക്ഷം ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്.
വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കും സ്കോളർഷിപ്പുകൾക്കും റേഷൻ കാർഡ് ഉൾപ്പെടുത്തുന്നതിനും ഡിജിലോക്കർ, അപാര് (APAAR), പാൻ കാർഡ് സേവനങ്ങൾക്കും ആധാർ അനിവാര്യമാണ്. സമയബന്ധിതമായി വിവരങ്ങൾ പുതുക്കുന്നത് വഴി നീറ്റ് (NEET), ജെ.ഇ.ഇ (JEE) തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ ഒഴിവാക്കാം.
മൊബൈൽ നമ്പർ, ഇ-മെയിൽ അപ്ഡേറ്റ്
വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമായി ലഭ്യമാക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകളിലേക്ക് വരുന്ന ഒടിപി അത്യന്താപേക്ഷിതമാണ്. അതിനാൽ നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ കൃത്യമായി ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, വിവരങ്ങൾ മാറ്റം വരുത്തൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്. സഹായത്തിന് ബന്ധപ്പെടുക
ആധാർ സംബന്ധമായ സംശയങ്ങൾക്കും പരാതികൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി.
മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ-മെയിൽ: [email protected]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

