ന്യൂഡൽഹി: ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും. ഈ മാസം 14, 15 തീയതികളിലാണ് നിർണായകമായ ഈ യോഗം നടക്കുന്നത്.
നിലവിലെ ആഗോള സാഹചര്യത്തിൽ യുഎന്നിന് പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര വേദികളിലൊന്നായി ഈ യോഗം വിലയിരുത്തപ്പെടുന്നു.
നിലവിലെ യുദ്ധസാഹചര്യം യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. ഇതിനിടെ, ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിൽ തുടരുകയാണ്.
അമേരിക്കയ്ക്കെതിരായ സമ്മർദതന്ത്രമായി തങ്ങളുടെ കൈവശമുള്ള യുറേനിയം ശേഖരത്തെ ഉപയോഗിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായാണ് വിവരം. “ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി.” ഇറാൻ-അമേരിക്ക ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ പങ്കിനെച്ചൊല്ലി പുതിയ വിവാദങ്ങളും ഉയർന്നിട്ടുണ്ട്.
ചർച്ചകളുടെ മറവിൽ ഇറാൻറെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാനിലെ നൂർഖാൻ എയർബേസിൽ പാർക്കിങ് സൗകര്യം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ആക്രമണങ്ങളിൽ നിന്ന് വിമാനങ്ങളെ സംരക്ഷിക്കാനായിരുന്നു ഇതെന്നാണ് ആരോപണം.
എന്നാൽ ഈ ആരോപണം പാകിസ്ഥാൻ നിഷേധിച്ചു. ഇറാനാകട്ടെ, മധ്യസ്ഥനായി ചൈനയെയാണ് വിശ്വസനീയമായ രാജ്യമെന്ന നിലയിൽ ഉയർത്തിക്കാട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

