കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ ജനപിന്തുണയിൽ വലിയ ഇടിവുണ്ടാക്കുന്നതായി സൂചന. രാഹുൽ ഗാന്ധി, ഷാഫി പറമ്പിൽ തുടങ്ങിയവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
കെ.സി. വേണുഗോപാലിന്റെ കടന്നുവരവിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ താല്പര്യങ്ങളാണോ എന്ന സംശയമാണ് അണികൾക്കിടയിൽ ശക്തമാകുന്നത്.
“എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ആളുകളിൽ ഒരാളെ മുഖ്യമന്ത്രി ആക്കിയാൽ കുഴപ്പമില്ല.
പക്ഷേ സ്വന്തക്കാരനെ തിരുകി കയറ്റാൻ ശ്രമിക്കുന്നതിൽ എവിടെയോ എന്തോ ചീറുന്നുണ്ട്” എന്നാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന അഭിപ്രായം. കെ.സി.
വേണുഗോപാലിന്റെ നീക്കങ്ങൾക്ക് രാഹുൽ ഗാന്ധിയെപ്പോലെ ഒരു നേതാവ് പിന്തുണ നൽകുന്നത് എന്തിനാണെന്ന കാര്യത്തിൽ അണികൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമുണ്ട്. മലബാറിലെ മണ്ഡലങ്ങളിൽ വലിയ ജനസ്വാധീനമുള്ള നേതാവാണ് ഷാഫി പറമ്പിൽ.
എന്നാൽ, കെ.സി. വേണുഗോപാൽ പക്ഷത്തേക്ക് അദ്ദേഹം മാറിയത് അണികൾക്ക് ദഹിച്ചിട്ടില്ല.
നാദാപുരം, കുറ്റ്യാടി, വടകര തുടങ്ങിയ പ്രദേശങ്ങളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷാഫി പറമ്പിലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. വടകരയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്ന തരത്തിലുള്ള ഭീഷണികൾ വരെ ഉയരുന്നുണ്ട്.
എ.പി. അനിൽകുമാർ, പി.
സിദ്ധീഖ് തുടങ്ങിയ കെ.സി. പക്ഷത്തെ നേതാക്കൾക്കും മണ്ഡലങ്ങളിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാത്ത സാഹചര്യം സംജാതമായിട്ടുണ്ട്.
കോഴിക്കോട് നിന്നുള്ള പല എംഎൽഎമാരും മണ്ഡലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഭൂരിഭാഗം പേരും ക്ഷേത്രദർശനങ്ങളുമായി സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിക്കുകയാണ്.
ഫോൺ സ്വിച്ച് ഓഫ് ചെയ്തും വിളികൾ ഒഴിവാക്കിയുമാണ് പലരും പ്രവർത്തിക്കുന്നത്. “അഥവാ ഫോൺ എടുത്താലും ഒന്ന് ചങ്ങാതി ബുദ്ധിമുട്ടിക്കല്ലേ എന്ന് പറഞ്ഞ് ഒഴിയുന്നു വീര സുര പരാക്രമികളായ എംഎൽഎമാർ.” അഭിജിത്ത്, സൂരജ് തുടങ്ങിയ പുതുതലമുറ എംഎൽഎമാർക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.
മാത്യു കുഴൽനാടന്റെ ജനപ്രീതിയിലും വലിയ ഇടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. പിണറായി വിരുദ്ധത മുൻനിർത്തി ജനശ്രദ്ധ നേടിയ പല യുവ നേതാക്കളെയും സമൂഹമാധ്യമങ്ങളിലൂടെ അണികൾ വിചാരണ ചെയ്യുകയാണ്.
കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർക്ക് പുറമെ സിപിഎം അണികളും ഈ വിമർശനങ്ങളിൽ പങ്കാളികളാകുന്നുവെന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

