പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന ഫിയസ്റ്റ കൺസ്യൂമർ ഫെസ്റ്റ് ആൻഡ് ഫ്ലവർഷോ വിപണനമേളയും വിനോദപരിപാടികളും കൊണ്ട് ശ്രദ്ധേയമാകുന്നു. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഒരുക്കുന്നതിനൊപ്പം, സന്ദർശകർക്കായി വിപുലമായ വിനോദ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
വിവിധയിനം പൂക്കളുടെ വർണ്ണാഭമായ പ്രദർശനം മേളയുടെ പ്രധാന ആകർഷണമാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഫ്ലവർഷോ വിഭാവനം ചെയ്തിരിക്കുന്നത്.
ഗാർഹികോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ മേളയിലുണ്ട്. വിപണന മേളയ്ക്കൊപ്പം തന്നെ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും കാണികൾക്ക് വേറിട്ട
അനുഭവം സമ്മാനിക്കുന്നു. നഗരമധ്യത്തിൽ നടക്കുന്ന മേളയിലേക്ക് ഇതിനോടകം തന്നെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

