തൃശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പുളിഞ്ചോട് അയ്യങ്കാളി റോഡിൽ വെച്ചാണ് പടിയൂർ മുഞ്ഞനാട് സ്വദേശി മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ (29) പൊലീസിന്റെ വലയിലായത്.
മതിലകം പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂട്ടരിൽ വരുന്നതിനിടെ ഇയാളെ പൊലീസ് സംഘം തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മുഹമ്മദ് ബഷീറിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ പെരിഞ്ഞനം ഭാഗത്ത് നിന്നും മതിലകം ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഇയാളെ, രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തടഞ്ഞു നിർത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
മതിലകം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് എംഡിഎംഎ കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള പരിശോധന നടത്തിയത്.
Read also: കെഎസ്ആർടിസി ബസിൽ വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ചെക്പോസ്റ്റിലെ പരിശോധനയിൽ കുടുങ്ങി; കൈയിൽ 8 കിലോ കഞ്ചാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

