തിരുവനന്തപുരം∙ അന്തരിച്ച സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനും നേരെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായ അധിക്ഷേപങ്ങളിൽ കർശന നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം അതീവ നിന്ദ്യവും ക്രൂരവുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
വിഷയം അതീവ ഗൗരവത്തിൽ പരിഗണിക്കും. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കും.
ആർക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം, വിഷയത്തിൽ അതിശക്തമായ നടപടികൾ കൈക്കൊള്ളാൻ സൈബർ വിഭാഗം ഐജിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഒരു മാധ്യമപ്രവർത്തകൻ മരിച്ചതിന് ശേഷം, അയാൾ ചെയ്ത വാർത്തകളുടെ പേരിൽ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണ്.
അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടികളുണ്ടാകും. ഇത്തരത്തിലുള്ള വ്യക്തിഹത്യകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

