തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് മേൽ കേന്ദ്രത്തിന്റെ സമ്മർദ്ദം ശക്തമാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത്തരത്തിൽ അയക്കുന്ന രണ്ടാമത്തെ കത്താണിത്. കേരളം ഇതിനകം തന്നെ ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും, മന്ത്രിസഭാ ഉപസമിതിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം കത്തിലൂടെ ഓർമ്മിപ്പിക്കുന്നു.
കത്ത് ലഭിച്ച് രണ്ട് ദിവസങ്ങൾ കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
കട്ടിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിക്കണം എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന കോൺഗ്രസ് നേതൃയോഗങ്ങളിൽ പദ്ധതി നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മുൻ സർക്കാർ കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ പിന്മാറാൻ സാധിക്കില്ലെന്നും, സ്കൂൾ, പാഠ്യപദ്ധതി എന്നിവ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ യാതൊരുവിധ വിട്ടവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കുകയുണ്ടായി.
കോൺഗ്രസ് ഭരണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും പിഎം ശ്രീ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും, പദ്ധതി വൈകുന്നത് വഴി കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ടാണ് നഷ്ടപ്പെടുന്നതെന്നും ഇത് വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

