സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ബാരത്ത് വനത്തോടു ചേര്‍ന്ന് സ്ഥാപിച്ച കൂടുകളിലൊന്നിലാണ് മൂന്നര വയസ്സുള്ള പുള്ളിപ്പുലി കുടുങ്ങിയത്.
ഓവേലി ലാറന്‍സ്റ്റണിലെ തേയിലത്തോട്ടം തൊഴിലാളികളായ നമ്പര്‍ നാലിലെ ബാലകൃഷ്ണനെയും (61) രവിചന്ദ്രനെയും (55) യഥാക്രമം ഓഗസ്റ്റ് ഒന്‍പതിനും ഇരുപത്തിയൊന്നിനും കടുവ കൊലപ്പെടുത്തിയിരുന്നു. നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം അലയടിച്ചതിനെത്തുടര്‍ന്ന് കടുവയ്ക്കായി ഓവേലിയുടെ വിവിധ പോയിന്റുകളിലായി 40 കൂടുകള്‍ സ്ഥാപിച്ചിരുന്നു.
കൂടാതെ 130 ഇടങ്ങളിലായി നിരീക്ഷണ ക്യാമറകളും സജ്ജമാക്കിയിരുന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഊർശ്രിതമായ പരിശ്രമം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെയോടെ പുലിയെ കൂട്ടില്‍ കണ്ടെത്തിയത്.
തുടര്നടടപടികള് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഇതിനെ മയക്കുവെടി വെച്ച് പിടികൂടി മുതുമലയിലെ ഉള്‍ക്കാട്ടിലെത്തിച്ച് തുറന്നു വിടുകയായിരുന്നു. പ്രദേശത്ത് ബാലവാടിയില്‍ കഴിഞ്ഞ ദിവസം ആടുകളെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
സ്ഥിരമായി പ്രദേശത്തുള്ള പുലിയാണ് പിടിയിലായതെന്നാണ് വനപാലകര്‍ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

