സംസ്ഥാനത്ത് പുതിയ ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമനെ കാഷ്യു കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന വിവരം.
കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. ‘‘കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്കില്ല.
ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാകില്ല. തൊഴിലാളികൾക്കു ഗുണം ഉണ്ടാകുന്ന വിധത്തിലുള്ള മാറ്റമാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു.
കഴിഞ്ഞ മാസം ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പുതിയ ചുമതല ഏറ്റെടുത്ത് ഒരു മാസം പിന്നിടും മുൻപാണ് അദ്ദേഹത്തിന് കാഷ്യു കോർപറേഷന്റെ പുതിയ ചുമതല കൂടി നൽകിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

